TARZANUM KANCHANA SIMHAVUM (9)
ടാര്‍സന്‍ ചതിക്കപ്പെട്ടു. കടലിലാണ്ടുപോയ അറ്റ്ലാന്‍റിസ് എന്ന പ്രാചീന ഭൂവിഭാഗത്തിന്‍റെ അവശിഷ്ടമായി നില്‍ക്കുന്ന നിഗൂഢമായ ഓപ്പാര്‍ നഗരത്തിലെ ക്രൂരന്മാരായ പുരോഹിതന്മാരുടെ പക്കലാണ് വിഷംകൊണ്ട് മയങ്ങി അശക്തനായിത്തീര്‍ന്ന ടാര്‍സന്‍ ചെന്നെത്തുന്നത്. അവിടുത്തെ പരമാധികാരിയും ജ്വലിക്കുന്ന ദേവന്‍റെ മുഖ്യപൂജാരിണിയുമായ ലാ എന്ന യുവതി ടാര്‍സനോടുള്ള തന്‍റെ പ്രേമത്താല്‍ പ്രേരിതയായി അദ്ദേഹത്തെ വീണ്ടും രക്ഷപെടുത്തുന്നു. അതില്‍ കുപിതരായ അവളുടെ അനുയായികള്‍ അവളെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്‍റെ വിശ്വസ്ത തോഴനായ ജഡ്-ബാല്‍-ജാ എന്ന കാഞ്ചനസിംഹത്താല്‍ അനുഗതനായി ലായെ രക്ഷിക്കാന്‍വേണ്ടി അവളെയുംകൊണ്ട് ടാര്‍സന്‍ ഇതിഹാസ പ്രസിദ്ധമായ വജ്രങ്ങളുടെ താഴ്വരയിലേക്ക് കുതിക്കുന്നു. മുമ്പില്‍ മനുഷ്യരെ ഭരിക്കുന്ന ഗോറില്ലകളുടെ നാട്, പിന്നില്‍ തന്നോട് രൂപസാദൃശ്യമുള്ള എസ്തബാന്‍ മിറാന്‍ഡാ എന്നവന്‍റെ ചതിക്കാനുള്ള ശ്രമങ്ങളും.
Language: Malayalam |