TARZAN VANARAJAVU (11)
ദുഷ്ടന്‍മാരും ചതിയന്‍മാരുമായ അടിമക്കച്ചവടക്കാര്‍ ആള്‍ക്കുരങ്ങുകളുടെ രാജാവായ ടാര്‍സന്‍റെ വനസാമ്രാജ്യം ആക്രമിച്ചു. ഇന്നേവരെ ഒരു വെള്ളക്കാരന്‍റെയും പാദസ്പര്‍ശനമേറ്റിട്ടില്ലാത്ത, സമ്പല്‍ സമൃദ്ധമായ ഒരു പ്രത്യേക പ്രദേശം കൊള്ളയടിക്കുകയാണ് അവരുടെ ലക്ഷ്യം. വഴി തെറ്റിയലഞ്ഞ് ജയിംസ് ബ്ലേക്ക് എന്നൊരു അമേരിക്കക്കാരനും അവിടെ എത്തിചേരുന്നു.
ഇവരെ തേടിപുറപ്പെട്ട ടാര്‍സന്‍ ഒടുവില്‍ ശവകുടീരതാഴ്വരയില്‍ എത്തിച്ചേര്‍ന്നു. ജറുശലേമിന്‍റെ വിമോചനത്തിനു വേണ്ടി യുദ്ധം തുടര്‍ന്നുകൊണ്ടിരുന്ന ഒരു കൂട്ടം യോദ്ധാക്കളുടെ അധിവാസകേന്ദ്രമായിരുന്നു അവിടം. ആ പുണ്യപുരാണ ഭൂമിയുടെ അധിപനായ ടാര്‍സന്‍ കുന്തവും പരിചയുമേന്തി രണവേദിയിലിറങ്ങി-അശ്വയോദ്ധാക്കളുടെ മല്ലയുദ്ധത്തിനായി.
ആ സന്ദര്‍ഭത്തിലാണു അടിമക്കച്ചവടക്കാര്‍ സകല ശക്തിയും സംഭരിച്ച് ആഞ്ഞടിച്ചത്!
Language: Malayalam |