Tarzan Kaatile Kadhakal (Volume 6)
തടിമാടന്‍ കുരങ്ങന്മാര്‍-അവര്‍ മാത്രമായിരുന്നു ബാലനായ ടാര്‍സനുണ്ടായിരുന്ന ചങ്ങാതിമാരും കളിക്കൂട്ടുകാരും. പക്ഷേ അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ടാര്‍സന്‍. അവരുടേതാകട്ടെ, ലളിതവും പരിഷ്‌കാരലേശംവിനാ കാടനുമായ ജീവിതവും; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ ഏറെയായി അധികമൊന്നുമില്ലാത്ത ജീവിതം. എന്നാല്‍ പഠിക്കുവാന്‍ സാധാരണ ഒരു കുട്ടികള്‍ക്കുള്ള ആഗ്രമത്രയും ടാര്‍സനുണ്ടായിരുന്നു. പരേതനായ പിതാവിന്റെ വക പുസ്തകങ്ങളെല്ലാം അവന്‍ വളരെ ബുദ്ധിമുട്ടി ക്ലേശിച്ച് പഠിച്ചു. അങ്ങിനെ പുസ്തകത്തില്‍ നിന്നും നേടിയ അറിവെല്ലാം തന്റെ ചുറ്റുപാടുമുള്ള ലോകവുമായി ബന്ധപ്പെടുത്താനായിരുന്നു അവന്റെ ചുറ്റുപാടുമുള്ള ലോകവുമായി ബന്ധപ്പെടുത്താനായിരുന്നു അവന്റെ അടുത്തശ്രമം. സ്വപ്‌നങ്ങളുടെ ഉറവിടം, ദൈവത്തെ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവ അവന്റെ അന്വേഷണ വിഷയങ്ങളായി. മാത്രമല്ല, മനുഷ്യജീവികള്‍ക്കെല്ലാം അവശ്യം ആവശ്യമായ സ്‌നേഹവാത്സല്യങ്ങള്‍ക്കുവേണ്ടി അവന്‍ ആരാഞ്ഞു. പക്ഷെ വളരാനും കാര്യങ്ങള്‍ ഗ്രഹിക്കാനും വേണ്ടിയുള്ള യത്‌നത്തില്‍ അവന്‍ ഏകാകിയായിരുന്നു. അതേ, ആ കാന്താര ജീവിതത്തില്‍ കേവലം തത്വപരമായ ചിന്തകള്‍ക്ക് പ്രസക്തിയും പഴുതുമില്ലായിരുന്നു.
Language: Malayalam |