Tarzan-7 Tarzan Inangatha Manushyan
ടാര്‍സന്‍ വനത്തിലൂടെ അതിവേഗം സ്വഭവനം ലക്ഷയമാക്കി പാഞ്ഞു. പക്ഷേ വൈകിപ്പോയി. കൊള്ളക്കാര്‍ അതിന് വളരെ മുമ്പുതന്നെ അവിടെ എത്തിയിരുന്നു. കൃഷിത്തോട്ടങ്ങള്‍ താറുമാറായിക്കിടക്കുന്നു. ഒരുത്തരും ജീവനോടെ ശേഷിച്ചിരുന്നില്ല. പ്രിയപത്‌നിയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ താന്‍ അണിയിച്ചിരുന്ന മോതിരമ അപ്പോഴും ഉണ്ടായിരുന്നു. ദുഃഖം കടിച്ചമര്‍ത്തി, ടാര്‍സന്‍ മൃതദേഹം മറവുചെയ്തു. ഈ ഘോരകൃത്യം ചെയ്തവരോട് പകരം വീട്ടും – കുരങ്ങുമനുഷ്യന്‍ ദൃഢപ്രതിജ്ഞ ചെയ്തു. അവരെ തേടി ടാര്‍സന്‍ യാത്രയായി – പരസ്പരം പടപൊരുതുന്ന സൈന്യങ്ങളുടെ പടക്കളത്തിലൂടെയും മനുഷ്യരാരും ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത വസൃത മണലാണ്യത്തിലൂടെയും ഭ്രാന്തന്മാര്‍ മാത്രം പാര്‍ക്കുന്ന വിചിത്രമായ താഴ്‌വര വരെ നീണ്ടുകിടക്കുന്ന ആ യാത്ര.
Language: Malayalam |