Amaran by V. K. N
മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് വി.കെ.എൻ. സവിശേഷമായൊരു രചനാശൈലികൊണ്ട് ആർക്കും അനുകരിക്കാനാവാത്ത അക്ഷരപാത അദ്ദേഹം മലയാളത്തിൽ സൃഷ്ടിച്ചു. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് 'കഥാമാലിക'. സ്നേഹപൂർവ്വം ഈ കഥാസമാഹാരം കുട്ടികൾക്കായി സമർപ്പിക്കുന്നു.
Language: Malayalam |
No.of pages: 112 |